സമ്പർക്ക പട്ടികയിലെ 12 പേർക്കും നിപ്പയില്ല; അതിർത്തികളിൽ ശക്‌തമായ പരിശോധന

രോഗത്തെ സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.

By Malabar Desk, Malabar News
No Nippah inKerala _Strong checks at borders
Rep. Image | EM's Freepik | User ID: 140976548
Ajwa Travels

മലപ്പുറം: ജില്ലയിലെ നിപ്പ വൈറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ വന്ന 12 ഫലങ്ങളും നെഗറ്റീവ് ആണ്. ക്വാറന്റീനിൽ ഉള്ളവർ 21 ദിവസം തുടരണമെന്നും മന്ത്രി അറിയിച്ചു.

460 പേരാണ് ഇതുവരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 54 പേരെ പുതുതായി ഉൾപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആണ് ഇവരെ കണ്ടെത്തിയത്. പാണ്ടിക്കാട് 6239 വീടുകളിലും ആനക്കയത്ത് 4869 വീടുകളിലും പനി സർവേ നടത്തി. ഇതുവരെ ആകെ 15,055 വീടുകളിലാണ് സർവേ നടത്തിയത്.

സമ്പർക്ക പട്ടികയിലുള്ള കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്‌ളാസ് സൗകര്യം ഏർപ്പെടുത്തുമെന്നും വീണാ ജോർജ് പറഞ്ഞു. അതേസമയം, കേരള – തമിഴ്‌ അതിർത്തിയിൽ തമിഴ്‌ ആരോഗ്യ വകുപ്പു പരിശോധന കർശനമാക്കി. കോയമ്പത്തൂർ കളക്‌ടറുടെ നിർദേശപ്രകാരമാണു ചാവടി ഉൾപ്പെടെയുള്ള അതിർത്തികളിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചത്. മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ചു 14 വയസുകാരൻ മരിച്ചതിന്റെ പശ്‌ചാത്തലത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്കു തമിഴ്‌നാട്‌ കടക്കുമെന്നും സൂചനയുണ്ട്.

വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം, വേലന്താവളം, ഗോപാലപുരം, ആനക്കട്ടി തുടങ്ങി മുഴുവൻ കേരള – തമിഴ്‌നാട്‌ അതിർത്തികളിലും പരിശോധന നടത്തിയാണു വാഹനം കടത്തി വിടുന്നത്. തെർമോമീറ്റർ ഉപയോഗിച്ചു ശരീരോഷ്‌മാവും യാത്രക്കാരുടെ ആരോഗ്യസ്‌ഥിതിയും പരിശോധിച്ച ശേഷമാണു തുടർയാത്ര അനുവദിക്കുന്നത്.

MUST READ | പൊതുസ്‌ഥലത്തെ യുഎസ്ബി ചാർജറുകൾ ഉപയോഗിക്കരുത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE