ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ഗവർണർ അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാണ് ഡികെ പ്രതികരണം.
ഭരണഘടനാ വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്‌ഥിര കഴിയില്ല. സിദ്ധരാമയ്യ രാജിവെക്കുമോ എന്ന ചോദ്യത്തിന് പ്രസക്‌തിയില്ലെന്നും പാർട്ടി അദ്ദേഹത്തിനൊപ്പം ശക്‌തമായി നിലകൊള്ളുമെന്നും ശിവകുമാർ വ്യക്‌തമാക്കി. നേരത്തെ, വിഷയത്തിൽ പ്രതികരിച്ച് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിദ്ധാരാമയ്യയുടെ പ്രതികരണം.
ഗവർണറുടെ നടപടി രാഷ്‌ട്രീയ പ്രേരിതമാണ്. ഈ നീക്കം പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്‌ഥാനങ്ങളിലും പരീക്ഷിച്ചത് ബിജെപി ഇവിടെയും പരീക്ഷിക്കുന്നു. ഭരണഘടനാ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. അതിന് പാർട്ടി ഒപ്പമുണ്ടെന്നും സിദ്ധരാമയ്യ വ്യക്‌തമാക്കി.
മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. മൂന്ന് സാമൂഹ്യപ്രവർത്തകർ നൽകിയ പരാതിയിലാണ് ഗവർണർ തവർ ചന്ദ് ഗെഹ്‌ലോട്ടിന്റെ നടപടി. അതോറിറ്റി വഴി സിദ്ധാരാമയ്യയുടെ ഭാര്യ ബിഎൻ പാർവതിക്ക് അനധികൃതമായി മൈസൂരുവിലെ കണ്ണായ ഭാഗത്ത് 3.17 ഏക്കർ ഭൂമി നൽകിയെന്നാണ് കേസ്.
നേരത്തെ മുഡയ്‌ക്ക് വേണ്ടി സിദ്ധാരാമയ്യയുടെ ഭാര്യ കുടുംബസ്വത്തായി കിട്ടിയ കുറച്ചു ഭൂമി കൈമാറിയിരുന്നു. ഇതിന് പകരമായി അനധികൃതമായി വൻതോതിൽ ഭൂമി കൈമാറ്റം നടന്നെന്നാണ് കേസ്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, 218 പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ വിചാരണക്ക് അനുമതി നൽകിയത്.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ







































