തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌പി എസ് സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക. വിജിലൻസ് ഡയറക്‌ടർക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും.
മലപ്പുറം എസ്‌പിയായിരിക്കെ സുജിത് ദാസ് ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ചുകടത്തിയെന്നാണ് പിവി അൻവർ എംഎൽഎയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ.
എഡിജിപി എംആർ അജിത് കുമാറിനെ കുറിച്ചും മറ്റു ഉദ്യോഗസ്‌ഥരെ കുറിച്ചും സുജിത് നടത്തിയ വെളിപ്പെടുത്തലുകൾ പോലീസ് സേനയ്‌ക്ക് അപമാനമായെന്ന് വിലയിരുത്തിയായിരുന്നു സസ്‌പെൻഷൻ. എസ്‌പി ക്യാംപ് ഓഫീസിലെ മരം മുറിച്ചു കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന് പിവി അൻവറിനോട് സുജിത് ദാസ് പറയുന്ന ഓഡിയോ ആണ് പുറത്തായത്. എസ്‌പിയുടെ ക്യാംപ് ഓഫീസിൽ ഉണ്ടായിരുന്ന ഒരു തെക്കും മഹാഗണിയും മുറിച്ചുമാറ്റിയെന്നാണ് കണ്ടെത്തൽ.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന







































