എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

ബയോടെക്‌നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഐ- ബിഎൻ വാക്‌സിനാണ് ലോകാരോഗ്യ സംഘടന പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്.

By Trainee Reporter, Malabar News
UAE Announce The Quarantine Norm Against The Monkey Pox
Ajwa Travels

ജനീവ: എംപോക്‌സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. എംവിഐ- ബിഎൻ വാക്‌സിനാണ് ലോകാരോഗ്യ സംഘടന പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. ബയോടെക്‌നോളജി കമ്പനിയായ ബവേറിയൻ നോർഡിക് ആണ് വാക്‌സിൻ നിർമിച്ചത്.

അടിയന്തിരമായി വാക്‌സിൻ ആവശ്യമുള്ള മേഖലകളിലേക്ക് മാത്രം എംവിഐ- ബിഎൻ വിതരണം ചെയ്യാനാണ് അനുമതി. ബവേറിയൻ നോർഡിക്കിന്റെ പരീക്ഷണങ്ങളുടെയും അതിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി നടത്തിയ പരിശോധനകളുടെയും അടിസ്‌ഥാനത്തിലാണ്‌ വാക്‌സിന് അംഗീകാരം നൽകിയത്.

സ്വന്തം നിലയിൽ വാക്‌സിൻ പരീക്ഷണങ്ങൾക്ക് സാഹചര്യമില്ലാത്ത അവികസിത-വികസ്വര രാജ്യങ്ങൾക്കായി വാക്‌സിനുകളുടെയും മരുന്നുകളുടെയും ചികിൽസാ രീതികളുടെയും സുരക്ഷയും ഫലപ്രാപ്‌തിയും ഉറപ്പുവരുത്താൻ ലോകാരോഗ്യ സംഘടന സ്വീകരിച്ചിട്ടുള്ള സംവിധാനമാണ് പ്രീ ക്വാളിഫിക്കേഷൻ.

അതേസമയം, വാക്‌സിന്റെ പ്രീ ക്വാളിഫിക്കേഷൻ എംപോക്‌സിനെതിരെയുള്ള പോരാട്ടത്തിൽ നിർണായകമായ ചുവടുവെപ്പാണെന്ന് ലോകാരോഗ്യ സംഘടന ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് പറഞ്ഞു. ആവശ്യമുള്ളിടത്തെല്ലാം എത്തിക്കാൻ വേണ്ട വാക്‌സിനുകൾ ഉറപ്പുവരുത്താനും അതിനുവേണ്ട സംഭാവനകൾ ശേഖരിക്കുകയുമാണ് ഇനി അടിയന്തിരമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Most Read| ‘തന്റെ ധൈര്യമിപ്പോൾ നൂറുമടങ്ങ് വർധിച്ചു’; അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE