കാസർഗോഡ്: ബന്തടുക്ക പടുപ്പ് ബണ്ടംകൈയിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പടുപ്പിലെ മോഹനനാണ് (48) പരിക്കേറ്റത്. മൃഗശല്യം രൂക്ഷമായ മലയോര പ്രദേശത്ത് കാട്ടുപന്നിയെ പിടിക്കാൻ വേണ്ടി ഉപയോഗിച്ച സ്‌ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത്.
വീട്ടിൽ വെച്ചാണ് വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെ പൊട്ടിത്തെറി ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഫൊറൻസിക് റിപ്പോർട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്നാണ് ബേഡകം പോലീസ് പറയുന്നത്.
Most Read| വയനാട്ടിലേക്ക് കേന്ദ്രസഹായം വൈകുന്നു; റിപ്പോർട് തേടി ഹൈക്കോടതി







































