മലയാളിയുടെ മനം കവർന്ന സ്വഭാവ നടൻ; ടിപി മാധവൻ അന്തരിച്ചു

600ലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ സ്‌ഥാപകാംഗമായ മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്.

By Senior Reporter, Malabar News
TP Madhavan
Ajwa Travels

കൊല്ലം: മലയാള സിനിമയിൽ മികച്ച സ്വഭാവ നടനായി തിളങ്ങിയ ടിപി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

600ലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്‌ഥാപകാംഗമായ മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടിപി മാധവൻ താമസിച്ചിരുന്നത്. 40ലേറെ വർഷം അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞുനിന്നു.

1975ൽ നടൻ മധു സംവിധാനം ചെയ്‌ത ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിലൂടെയാണ് ടിപി മാധവൻ മലയാള സിനിമയിൽ തുടക്കം കുറിച്ചത്. രാഗം, മക്കൾ, അഗ്‌നിപുഷ്‌പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയ ആദ്യകാലത്തെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഒരിടവേളയ്‌ക്ക്‌ ശേഷം ‘വിയറ്റ്‌നാം കോളനി’ എന്ന സിനിമയിലൂടെ തിരിച്ചുവന്നു.

മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ടിപി മാധവന്, 2015 ഒക്‌ടോബറിലെ ഹിമാലയൻ യാത്രയ്‌ക്കിടെ ഹരിദ്വാറിൽ വെച്ച് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. കേരള സർവകലാശാല ഡീനും സംസ്‌ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ഡോ. എൻപി പിള്ളയുടെ മകനായ മാധവൻ 1935 നവംബർ തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്.

Most Read| ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചു; പ്രധാനമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE