കാസർഗോഡ്: ഓട്ടോ ഡ്രൈവർ അബ്‌ദുൽ സത്താറിന്റെ ആത്‍മഹത്യയിൽ എസ്‌ഐ അനൂപിന് സസ്‌പെൻഷൻ. ചന്തേര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആണ് അനൂപ്. എസ്‌ഐയെ സസ്‌പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്‌ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി. അബ്‌ദുൽ സത്താറിന്റെ ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ എസ്‌ഐ അനൂപ് പിടിച്ചുവെക്കുകയായിരുന്നു. നാല് ദിവസമായിട്ടും വിട്ടുകൊടുക്കാതായതോടെ, വീട് പട്ടിണിയിലാണെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അബ്‌ദുൽ സത്താർ (60) ജീവനൊടുക്കിയത്.
വാടക മുറിയിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ ലൈവ് കണ്ട് ആളുകൾ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഡിവൈഎസ്‌പി പറഞ്ഞിട്ടും എസ്‌ഐ ഓട്ടോ വിട്ടുകൊടുത്തില്ലെന്നും ഇതാണ് മരണകാരണമെന്നും ആയിരുന്നു ബന്ധുക്കളുടെ ആരോപണം.
Most Read| കോഴിക്കോട്-വയനാട് തുരങ്കപാത; സ്വപ്‌ന പദ്ധതിയുമായി സർക്കാർ മുന്നോട്ട്







































