കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്‌ജിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. തൃശൂർ സ്വദേശി അബ്‌ദുൽ സനൂഫിനെയാണ് അന്വേഷണം സംഘം കസ്‌റ്റഡിയിൽ എടുത്തത്. ചെന്നൈ ആവടിയെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായത്.
മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്‌ച എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൂടെയുണ്ടായിരുന്ന സനൂഫ് കടന്നുകളയുകയായിരുന്നു. കൊലപാതക കാരണം വ്യക്‌തമല്ല. സനൂഫിനെതിരെ ഫസീല മുൻപ് പെരിന്തൽമണ്ണ പോലീസിൽ പീഡന പരാതി നൽകിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഈ കേസ് പിന്നീട് ഒത്തുതീർപ്പായിരുന്നു. ഇതിന് ശേഷവും ഫസീലയും സനൂഫും തമ്മിൽ അടുപ്പത്തിൽ ആയിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ഇരുവരും ലോഡ്‌ജിൽ മുറിയെടുത്തത്. ചൊവ്വാഴ്‌ച ഫാസീലയെ മരിച്ച നിലയിൽ കണ്ടെത്തി. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ സനൂഫ് ലോഡ്‌ജിൽ നിന്ന് പോയിരുന്നു.
ഇയാൾ ഉപയോഗിച്ച കാർ ചൊവ്വാഴ്‌ച രാത്രി തന്നെ പാലക്കാട് വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് മൂന്ന് സംഘമായാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. പ്രതിക്ക് വേണ്ടി ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സനൂഫ് ബെംഗളൂരു മജസ്‌റ്റിക്കിൽ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് ബെംഗളൂരുവിൽ എത്തിയിരുന്നു.
Most Read| റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം








































