പത്തനംതിട്ട: അയ്യപ്പ ദർശനം തേടി ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും.
തങ്കയങ്കി ചാർത്തി ദീപാരാധന തൊഴുത പതിനായിരങ്ങൾ മലയിറങ്ങി. ഇന്നലെ രാത്രി 11ന് നട അടക്കുമ്പോഴും ശരംകുത്തി വരെ ക്യൂ ഉണ്ടായിരുന്നു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാം പടി കയറ്റിയാണ് തിരക്ക് കുറച്ചത്. ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനത്തിന് അവസരം ലഭിച്ചു.
രാവിലെ ഏഴ് ആയപ്പോഴേക്കും നടപ്പന്തൽ കാലിയായി. ഇനിയും വരുന്നവർക്ക് കാത്തുനിൽപ്പ് ഇല്ലാതെ പടി കയറി ദർശനം നടത്താം. മണ്ഡലപൂജാ ചടങ്ങുകൾ 11.57നും 12.30നും മധ്യേ നടക്കും. തങ്കയങ്കി ചാർത്തിയാണ് മണ്ഡല പൂജ.
മണ്ഡല പൂജ പ്രമാണിച്ചു ഇന്ന് തീർഥാടകർക്ക് നിയന്ത്രണം ഉണ്ട്. വെർച്വൽ ക്യൂ വഴി ആകെ 60,000 പേർക്ക് മാത്രമാണ് ദർശനത്തിന് അവസരമുള്ളത്. സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് ദർശനത്തിന് അവസരം. വൈകിട്ട് ഏഴിന് ശേഷം പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിട്ടില്ല. മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് രാത്രി പത്തിന് നട അടയ്ക്കും. മകര വിളക്കിനായി 30ന് നട തുറക്കും.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല