തിക്കോടിയിൽ നാലുപേർ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾക്ക് അൽഭുത രക്ഷ

കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണ് കടൽ കാണാനെത്തിയത്. ഇവരിൽ അഞ്ചുപേർ കടലിൽ ഇറങ്ങുകയായിരുന്നു.

By Senior Reporter, Malabar News
Drowning Incident
Rep. Image
Ajwa Travels

കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലിനായിരുന്നു അപകടം.

കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണ് കടൽ കാണാനെത്തിയത്. ഇവരിൽ അഞ്ചുപേർ കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപ്പെട്ടവരിൽ ജിൻസി അൽഭുതകരമായി രക്ഷപ്പെട്ട് കരയിൽ കയറി. മറ്റു നാലുപേർ തിരയിൽപ്പെട്ട് ഒലിച്ചുപോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മൽസ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂന്നുപേരെ ആദ്യം കരയിൽ എത്തിച്ചു.

ഇവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒരുമണിക്കൂർ കഴിഞ്ഞാണ് നാലാമത്തെയാളെ കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹരിതഗിരി ഹോട്ടൽ മാനേജർ അമ്പിലേറി സ്വദേശി സതീശന്റെ ഭാര്യയാണ് മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രദേശിക രാഷ്‌ട്രീയ നേതാവാണ് ബിനീഷ്.

അതേസമയം, കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയ്യാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പറഞ്ഞു. ഇവരോട് കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കൈകോർത്ത് പിടിച്ച് സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും പ്രസിഡണ്ട് വ്യക്‌തമാക്കി.

Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE