ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ് (29), ഗാന്ധി മോസസ് (20) എന്നിവരാണ് മോചിതരായ ഇസ്രയേലികൾ. വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല.
ഇതിന് പുറമെ ഇസ്രയേൽ സേനയിലെ വനിതാ അംഗം ബെർഗറെ (20)യും മോചിപ്പിച്ചു. ഇതിന് പകരമായി ഇസ്രയേൽ 110 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നാണ് വിവരം. വടക്കൻ ഗാസയിലെ ജബാലിയയിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമീപത്ത് വെച്ചാണ് ബെർഗറിനെ റെഡ് ക്രോസിന് കൈമാറിയത്.
മറ്റൊരു നഗരമായ ഖാൻ യൂനിസിൽ വെച്ചാണ് മറ്റുള്ളവരെ കൈമാറിയത്. രണ്ടിടത്തും വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടമെന്ന നിലയിൽ, ആദ്യ ആറാഴ്ചയ്ക്കുള്ളിൽ 33 ഇസ്രയേൽ തടവുകാരെ മോചിപ്പിക്കും. ഇതിന് പകരമായി 2000 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്നാണ് വ്യവസ്ഥ.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം