വിഷു; കേരളത്തിലേക്കുള്ള ട്രെയിനുകൾ ഇപ്പോഴേ ഫുൾ, പലരും വെയ്റ്റ് ലിസ്‌റ്റിൽ

ഈസ്‌റ്ററിനുള്ള ബുക്കിങ് നാളെ ആരംഭിക്കും.

By Senior Reporter, Malabar News
MalabarNews_special-train
Representation Image
Ajwa Travels

ബെംഗളൂരു: വിഷു- ഈസ്‌റ്റർ വരാനിരിക്കെ കേരളത്തിലേക്കുള്ള ട്രെയിനുകൾ ഇപ്പോഴേ ഹൗസ് ഫുൾ. വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്‌റ്റിലാണ്. വിഷു ഏപ്രിൽ 14ന് ആണെങ്കിലും 11,12,13 തീയതികളിലാണ് തിരക്ക് കൂടുതൽ.

കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി, മൈസൂരു- തിരുവനന്തപുരം നോർത്ത്, യശ്വന്തപുര-കണ്ണൂർ (സേലം വഴി) എന്നീ ട്രെയിനുകളുടെ ടിക്കറ്റാണ് ആദ്യം തീർന്നത്. ഈസ്‌റ്ററിനുള്ള ബുക്കിങ് നാളെ ആരംഭിക്കും. ഈസ്‌റ്റർ ഏപ്രിൽ 20ന് ആണെങ്കിലും 16-18 വരെയുള്ള ദിവസങ്ങളിൽ നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

വിഷു, ഈസ്‌റ്റർ മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചു. ചുരുക്കം ഏജൻസികളാണ് ബുക്കിങ് ആരംഭിച്ചത്. കേരള, കർണാടക ആർടിസി ബസുകളിൽ മാർച്ച് രണ്ടാംവാരത്തോടെ മാത്രമേ ബുക്കിങ് ആരംഭിക്കുകയുള്ളൂ.

Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE