മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ പരിശോധനയ്‌ക്ക് എത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല.
പ്രദേശത്ത് കൊയ്‌ത്ത് കഴിഞ്ഞ പാടശേഖരത്തിന്റെ കരയോട് ചേർന്ന് തോടുണ്ട്. ഈ തോടിനോട് ചേർന്നുള്ള കാട്ടിലൂടെ ഒരു ജീവി പോകുന്നതാണ് പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്നത്. തോടിന് കരയിലെ കാടിനോട് ചേർന്ന് റബ്ബർ തോട്ടങ്ങളാണ്. തോട്ടം മേഖലയായ ചുറ്റുപാടും ഒട്ടെറെ വീടുകളുമുണ്ട്. പാടശേഖരത്തിന്റെ മറുകരയിൽ നിന്ന് പ്രദേശത്തെ കുടുംബമാണ് വീഡിയോ ചിത്രീകരിച്ചത്. പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
Most Read| ഇത് വിഴിഞ്ഞത്തെ പെൺപുലികൾ; ചരിത്രം സൃഷ്‌ടിച്ച് വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ







































