പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; വിദ്യാർഥിക്ക് പരിക്ക്

By Senior Reporter, Malabar News
holi
Rep. Image
Ajwa Travels

കണ്ണൂർ: പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സീനിയർ-ജൂനിയർ വിദ്യാർഥികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്‌ച വൈകിട്ട് നടന്ന സംഘർഷത്തിൽ ഒന്നാംവർഷ ഹിന്ദി വിദ്യാർഥി അർജുന് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അർജുൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

സീനിയർ വിദ്യാർഥികളാണ് മർദ്ദിച്ചതെന്നാണ് അർജുൻ പറഞ്ഞത്. 25-ലധികം വിദ്യാർഥികൾ കൂട്ടമായാണ് അർജുനെ മർദ്ദിച്ചത്. രണ്ടാംവർഷ വിദ്യാർഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ചാണ് മർദ്ദനം എന്നാണ് അർജുൻ പറയുന്നത്. അർജുന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.

Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE