ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച നൗഫലിന് ജീവപര്യന്തം

2020 സെപ്റ്റംബർ 5ന് അർധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂർ ജനറൽ ആശുപത്രിയിൽനിന്ന് പന്തളത്തെ കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടെ ആറൻമുളയിൽ വച്ചാണ് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്.

By Malabar Desk, Malabar News
Ambulance Driver Noufal gets life imprisonment for assaulting COVID patient
കേസിലെ പ്രതി നൗഫൽ
Ajwa Travels

അടൂർ: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 1,08,000 രൂപ പിഴയും.

അതിജീവിത സമർപ്പിച്ച തെളിവുകളാണ് കേസിൽ നിർണായകമായത്. ഏറെ സങ്കീർണമായ അന്വേഷണമായിരുന്നുവെന്ന് അ‍ഡീഷണൽ എസ്‍പി ആർ ബിനു പ്രതികരിച്ചു. സമയബന്ധിതമായി കുറ്റപത്രം നല്‍കിയെന്നും കോടതി ഉത്തരവിനുശേഷം എസ്‍പി ആര്‍ ബിനു പറഞ്ഞു. കൊവിഡ് കാലമായിരുന്നതിനാൽ സാക്ഷികളുടെ മൊഴിയെടുക്കുന്നതിനും മറ്റും പല പ്രതിബന്ധങ്ങളും നേരിട്ടിരുന്നതായി പൊലീസ് വ്യക്‌തമാക്കി.

ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപും വധശ്രമക്കേസിൽ പ്രതിയാണ്. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നത്.

മഹാമാരിക്കാലത്ത് കൊറോണ വൈറസ് ബാധിച്ച് അവശനിലയിലായ യുവതിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ നൗഫൽ പീഡിപ്പിച്ചു എന്നാണ് കേസ്. ആംബുലൻസിലാണ് പീഡനം നടന്നത്.

സംഭവത്തിന്റെ തെളിവുകൾ പെൺകുട്ടി തന്റെ ഫോണിൽ ശേഖരിച്ചിരുന്നത് കേസിൽ നിർണായകമായി. പീഡനത്തിന് ഇരയാക്കിയ ശേഷം ആംബുലൻസിൽ വച്ച് പ്രതി യുവതിയോട് മാപ്പുചോദിക്കുന്നതിന്റെ ശബ്‌ദരേഖ കോടതിയിൽ സമർപ്പിച്ചിരുന്നു.

NATIONAL | ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ്‌ ഫുഡ് പട്ടികയിൽ മലബാർ പൊറോട്ടയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE