മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 56 ആയി.
ഇന്ന് 14 പേരെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. 166 പേരാണ് ആകെ സമ്പർക്ക പട്ടികയിലുള്ളത്. 65 പേർ ഹൈറിസ്‌ക് കാറ്റഗറിയിലും 101 പേർ ലോ റിസ്‌കിലുമാണ് ഉള്ളത്. മലപ്പുറം- 119, പാലക്കാട്- 39, കോഴിക്കോട്-3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ- ഒന്ന് വീതം പേർ എന്നിങ്ങനെയാണ് സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം.
നിലവിൽ ഒരാൾക്ക് മാത്രമാണ് നിപ സ്‌ഥിരീകരിച്ചിട്ടുള്ളത്. ആറുപേർ രോഗലക്ഷണങ്ങളോടെ ചികിൽസയിൽ ഉണ്ട്. ഒരാൾ ഐസ്‌യുവിലാണ്. നിപ ബാധിച്ച യുവതി ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. രണ്ടുതവണ ആന്റിബോഡി നൽകിയിട്ടുണ്ട്. എന്നാൽ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേർക്ക് പ്രൊഫൈലാക്‌സിസ് ചികിൽസ നൽകിവരികയാണ്.
ഫീവർ സർവൈലൻസിന്റെ ഭാഗമായി ആകെ 4749 വീടുകളാണ് സന്ദർശിച്ചത്. പുതുതായി കേസ് റിപ്പോർട് ചെയ്‌തില്ലെങ്കിലും പ്രോട്ടോകോൾ അനുസരിച്ചു പ്രവർത്തനങ്ങൾ തുടരാൻ മന്ത്രി നിർദ്ദേശം നൽകി. സ്‌കൂൾ തുറക്കുന്ന പശ്‌ചാത്തലത്തിൽ അവബോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരാനും നിർദ്ദേശം നൽകി.
Most Read| ‘പാക്ക് അധീന കശ്‌മീർ വിട്ടുതരിക, വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത് പാക്കിസ്‌ഥാൻ’