കോട്ടയം: സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളുടെ തീരങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്‌തിപ്രാപിച്ചതോടെയാണ് കേരളത്തിൽ മഴ തുടരുന്നത്. സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്‌ഥിതി ചെയ്യുന്ന ന്യൂനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റമില്ല.
Most Read| ‘രാജ്യങ്ങൾക്ക് നികുതി ചുമത്താൻ പ്രസിഡണ്ടിന് അധികാരമില്ല’; ട്രംപിന് കനത്ത തിരിച്ചടി