മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. ഇതോടെ തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്ത് നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടത്.
മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തൽ. റായ്ഗഡ് തീരത്തേക്ക് ബോട്ട് ഒഴുകിയെത്തിയത് ആകാമെന്നാണ് നിഗമനം. റായ്ഗഡ് പോലീസ്, ബോംബ് സ്ക്വാഡ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
റായ്ഗഡ് പോലീസ് സൂപ്രണ്ടും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിനടുത്തേക്ക് എത്താനായിട്ടില്ല. മുൻകരുതൽ നടപടിയായി വൻ പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു.
Most Read| മാതാപിതാക്കൾ ഉപേക്ഷിച്ചു, കേരളം സംരക്ഷിച്ചു; കുഞ്ഞു ‘നിധി’ ഒടുവിൽ ജാർഖണ്ഡിലേക്ക്





































