കോയമ്പത്തൂർ സ്‍ഫോടനക്കേസ്; പ്രതി ടൈലർ രാജ പിടിയിൽ

1998 ഫെബ്രുവരി 14ന് 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സ്‍ഫോടനത്തിന് ശേഷം രാജ ഒളിവിലായിരുന്നു.

By Senior Reporter, Malabar News
Tailor Raja
ടൈലർ രാജ
Ajwa Travels

കോയമ്പത്തൂർ: കോയമ്പത്തൂർ സ്‍ഫോടന കേസിലെ പ്രതി ടൈലർ രാജ (48) പിടിയിൽ. 26 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പ്രത്യേക സംഘമാണ് രാജയെ പിടികൂടിയത്. കോയമ്പത്തൂർ പോലീസ് റിക്രൂട്ട്‌മെന്റ് സ്‌കൂളിൽ ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.

അൽ ഉമയ്‌ക്ക് വേണ്ടി ബോംബ് നിർമിച്ച ഇയാൾ നിരവധി കൊലക്കേസുകളിലും പ്രതിയാണ്. 1998 ഫെബ്രുവരി 14ന് 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സ്‍ഫോടനത്തിന് ശേഷം രാജ ഒളിവിലായിരുന്നു.

തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് രാജ തയ്യൽക്കാരനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കോയമ്പത്തൂരിലെ വല്ലാൽ നഗറിൽ വീട് വാടകയ്‌ക്കെടുത്തിരുന്ന രാജ അവിടെയാണ് സ്‍ഫോടനത്തിന് ആവശ്യമായ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചിരുന്നത്.

Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE