വിനോദ സഞ്ചാരത്തിന് പോകുന്നവരാണോ? പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി യുഎഇ

സന്ദർശിക്കുന്ന രാജ്യത്തെ കാലാവസ്‌ഥ, റോഡുകളുടെ അവസ്‌ഥ എന്നിവ യാത്രയ്‌ക്ക്‌ മുൻപേ അറിയണം.

By Senior Reporter, Malabar News
Uae news
Rep. Image
Ajwa Travels

ദുബായ്: വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി യുഎഇ. അഞ്ച് നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും ഒമാനിലും വാഹനാപകടങ്ങളിൽ ഇമറാത്തി പൗരൻമാർ മരിക്കാനിടയായ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

പ്രധാന നിർദ്ദേശങ്ങൾ

  • ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടുത്തെ പ്രാദേശിക നിയമങ്ങൾ മനസിലാക്കണം. ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും അറിയുകയും അനുസരിക്കുകയും വേണം.
  • സന്ദർശിക്കുന്ന രാജ്യത്തെ കാലാവസ്‌ഥ, റോഡുകളുടെ അവസ്‌ഥ എന്നിവ യാത്രയ്‌ക്ക്‌ മുൻപേ അറിയണം.
  • വിദേശത്തേക്ക് വാഹനം ഓടിച്ചാണ് പോകുന്നതെങ്കിൽ റോഡിൽ ഇരട്ടി ജാഗ്രത പാലിക്കണം. വഴികളും ഗതാഗത നിയന്ത്രണങ്ങളും പ്രദേശത്തിന്റെ ഭൂമി ശാസ്‌ത്രവും അറിയാത്തതിനാൽ നല്ല ശ്രദ്ധ വേണം.
  • റോഡ് യാത്രയേക്കാൾ വിമാന യാത്ര ചെയ്യുന്നതാണ് അഭികാമ്യം. കൂടുതൽ സുരക്ഷിതവും സുഖകരവും സമ്മർദ്ദ രഹിതവുമായത് വിമാന യാത്രയാണ്.
  • യാത്രയും റെന്റൽ കാറും ബുക്ക് ചെയ്യും മുൻപ് ടൂർ ഓപ്പറേറ്റർമാരെ കുറിച്ച് അറിഞ്ഞിരിക്കണം. നല്ല റേറ്റിങ്ങുള്ള കമ്പനികൾ വഴി ബുക്ക് ചെയ്യാൻ ശ്രമിക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ 0097180024 എന്ന നമ്പറിൽ ബന്ധപ്പെടാം.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE