കോഴിക്കോട്: നാദാപുരത്ത് സ്കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർഥി ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ.പ്ളസ് ടു വിദ്യാർഥിയായ 17 വയസുകാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.
സ്കൂളിലെ ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർഥികൾ ചേർന്ന് മൽസരിച്ച് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർഥി അബോധാവസ്ഥയിലായി. പിന്നീട് കൂടെ ഉള്ളവർ വിദ്യാർഥിയെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് ബസ് സ്റ്റോപ്പിൽ അബോധാവസ്ഥയിൽ തറയിൽ വീണ് കിടക്കുന്നതുകണ്ട വിദ്യാർഥിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ