സ്‌റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്. മേരി ഇ. ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ.
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് ഇവർക്ക് നൊബേൽ ലഭിച്ചത്.
മേരി ഇ. ബ്രോങ്കോവ് സിയാറ്റിലിനിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്‌ഡെൽ സാൻഫ്രാൻസിസ്‌കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക് സ്‌ഥാപകനും ഷിമോൺ സകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്.
സർട്ടിഫിക്കറ്റ്, സ്വർണമെഡൽ, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവർക്ക് ലഭിക്കുക. നൊബേൽ അസംബ്ളിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മറ്റു മേഖലകളിലെ പുരസ്‌കാരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഒക്‌ടോബർ ഏഴിന് ഫിസിക്‌സ്, ഒക്‌ടോബർ എട്ടിന് കെമിസ്‌ട്രി, 9ന് സാഹിത്യം, 10ന് സമാധാനം, 13ന് സാമ്പത്തിക ശാസ്‌ത്രം എന്നീ നൊബേലുകൾ പ്രഖ്യാപിക്കും.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































