ഭൗതികശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്

ജോൺ ക്ളാർക്ക്, മിഷേൽ എച്ച്, ഡെവോറെക്ക്, ജോൺ എം. മർട്ടീനിസ് എന്നിവർക്കാണ് പുരസ്‌കാരം.

By Senior Reporter, Malabar News
Nobel Prize in Physics 2025
ജോൺ ക്ളാർക്ക്, മിഷേൽ എച്ച്, ഡെവോറെക്ക്, ജോൺ എം. മർട്ടീനിസ് (Image Courtesy: Times of India) Cropped By: MN
Ajwa Travels

സ്‌റ്റോക്ക്‌ഹോം: ഭൗതികശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്. ജോൺ ക്ളാർക്ക്, മിഷേൽ എച്ച്, ഡെവോറെക്ക്, ജോൺ എം. മർട്ടീനിസ് എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ഒരു ഇലക്‌ട്രിക് സർക്യൂട്ടിൽ സ്‌ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും ഊർജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്‌കാരം.

1901 മുതൽ 2024 വരെ 118 തവണയായി 226 പേർക്ക് ഭൗതികശാസ്‌ത്രത്തിൽ നൊബേൽ നൽകിയിട്ടുണ്ട്. മെഷീൻ ലേണിങ്ങിന്റെ ബിൽഡിങ് ബ്ളോക്കുകൾ സൃഷ്‌ടിക്കാൻ സഹായിച്ചതിനാണ് കഴിഞ്ഞവർഷം ജോൺ ഹോപ്‌ഫീൽഡ്, ജിയോഫ്രി ഹിന്റൻ എന്നിവർക്ക് ഭൗതികശാസ്‌ത്ര നൊബേൽ ലഭിച്ചത്.

രസതന്ത്ര നൊബേൽ നാളെ പ്രഖ്യാപിക്കും. സാഹിത്യ നൊബേൽ വ്യാഴാഴ്‌ചയും സമാധാന നൊബേൽ വെള്ളിയാഴ്‌ചയുമാണ് പ്രഖ്യാപിക്കുക. സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേൽ തിങ്കളാഴ്‌ചയാണ് പ്രഖ്യാപിക്കുക. 11 മില്യൻ സ്വീഡിഷ് ക്രോണർ (1.2 മില്യൻ യുഎസ് ഡോളർ) ആണ് പുരസ്‌കാര തുക. ഡിസംബർ പത്തിന് ആൽഫ്രണ്ട്‌ നൊബേലിന്റെ ചരമവാർഷികത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE