മസ്‌ക്കത്ത്: പ്രവാസികളുടെ കുടുംബ വിസയും കുട്ടികളുടെ ഐഡി കാർഡും ജീവനക്കാരുടെ ഐഡി കാർഡും പുതുക്കുന്നതിനും ഒമാനിൽ ഇനി കൂടുതൽ രേഖകൾ ആവശ്യം. കഴിഞ്ഞദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്.
കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന് ഒറിജിനൽ പാസ്‌പോർട്ട്, വിസ പേജ് പകർപ്പ്, ജനന സർട്ടിഫിക്കറ്റ് (വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം) എന്നീ രേഖകൾ ഹാജരാക്കണം. പുതുക്കുന്ന സമയത്ത് മാതാപിതാക്കൾ ഹാജരാകണം.
പങ്കാളിയുടെ വിസ പുതുക്കുന്നതിന് വിവാഹ സർട്ടിഫിക്കറ്റ് (വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം), ഭാര്യാഭർത്താക്കൻമാരുടെ ഒറിജിനൽ പാസ്‌പോർട്ടുകൾ എന്നിവ ഹാജരാക്കണം. ഭാര്യയും ഭർത്താവും ഹാജരാകണം.
ജീവനക്കാരുടെ ഐഡി കാർഡ് പുതുക്കുന്നതിന് ഒറിജിനൽ പാസ്‌പോർട്ട്, പഴയ ഐഡി കാർഡ്, വിസാ പേപ്പർ പ്രോസസിങ് ഓഫീസ് ആവശ്യപ്പെടുന്ന പകർപ്പ് അല്ലെങ്കിൽ ഒറിജിനൽ) എന്നിവയും ഹാജരാക്കണം. അതേസമയം, പുതിയ മാറ്റങ്ങൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം