പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുത് നിൽക്കുന്ന ചിത്രം രാഷ്‍ട്രപതിഭവൻ എക്‌സ് പ്ളാറ്റ്‌ഫോമിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതിൽ വിമർശനം ഉയർന്നിരുന്നു.
തുടർന്ന് ചിത്രത്തിന് താഴെ ഒട്ടേറെ വിമർശന കമന്റുകൾ വന്നതോടെ ചിത്രം ഔദ്യോഗിക പേജിൽ നിന്ന് പിൻവലിച്ചു. ശബരിമല ദർശനത്തിന് ശേഷം വൈകീട്ട് രാഷ്‍ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്‍ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴ വിരുന്നൊരുക്കി.
നാല് ദിവസത്തെ സന്ദർശനത്തിനാണ് രാഷ്‍ട്രപതി കേരളത്തിലെത്തിയത്. നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്‍ട്രപതി കെആർ നാരായണന്റെ പ്രതിമ അനാച്‌ഛാദനം ചെയ്‌ത ശേഷം ഉച്ചയ്‌ക്ക് 12.50ന് ഹെലികോപ്‌ടറിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്‌ദി ആചരണത്തിന്റെ ഉൽഘാടനം നിർവഹിക്കും.
വൈകീട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിൽ പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉൽഘാടനം ചെയ്‌ത ശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24ന് ഉച്ചയ്‌ക്ക് 12ന് കൊച്ചി സെന്റ് തെരേസാസ് കോളേജിലെ ശതാബ്‌ദി ആഘോഷ പരിപാടിയിൽ സംബന്ധിച്ച്, വൈകീട്ട് 4.15ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡെൽഹിയിലേക്ക് തിരിക്കും.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്








































