കാസർഗോഡ്: അനന്തപുരിയിൽ പ്ളൈവുഡ് ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പരിക്കേറ്റ തൊഴിലാളികളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇതര സംസ്‌ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പ്ളൈവുഡ് ഫാക്‌ടറിയിലെ ബോയിലർ ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളിൽ ജനൽചില്ലുകൾ ഉൾപ്പടെ പൊട്ടിത്തെറിച്ച് അഗ്‌നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്‌തമായ പുക ഉയരുന്നുണ്ട്. സ്‌ഫോടനത്തെ തുടർന്ന് സ്‌ഥലത്ത് നിരവധി ആളുകൾ തടിച്ചുകൂടി. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| പിഎം ശ്രീ വിവാദം; അനുനയ നീക്കം പാളി, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും







































