ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം; 15 മരണം

മരിച്ചവരിൽ അഞ്ചുപേർ പോലീസ് ഉദ്യോഗസ്‌ഥരാണ്.

By Trainee Reporter, Malabar News
blast
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം. വൈദ്യുതാഘാതമേറ്റ് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ പോലീസ് ഉദ്യോഗസ്‌ഥരാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ളാന്റിന് സമീപത്തെ ട്രാൻസ്‌ഫോർമറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 11.35 ഓടെയായിരുന്നു അപകടം.

നവാമി ഗംഗ പദ്ധതിയുടെ സ്‌ഥലത്താണ്‌ സംഭവം നടന്നതെന്നാണ് റിപ്പോർട്. നവാമി ഗംഗ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചതായി ചമോലി എസ്‌പി പർമേന്ദ്ര ഡോവൽ അറിയിച്ചു. നിരവധിപ്പേർക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Most Read: ‘അന്ത്യാഭിലാഷം നിറവേറ്റും’; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE