റിയാദ്: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി. മുന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും, ഹജ്ജ് കോണ്‍സലുമായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിദേശ മന്ത്രാലയം പുറപ്പെടുവിച്ചു.
നിലവില്‍ ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ സ്‌ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനിടെ കോണ്‍സല്‍ ജനറലായി മറ്റൊരു ഉദ്യോഗസ്‌ഥനായ സദര്‍ എ ആലമിനെ നിയമിച്ചെങ്കിലും അദ്ദേഹം സ്‌ഥാനം ഏറ്റെടുത്തിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് 2022-ല്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചതോടെ പുതിയ ആളെ കണ്ടെത്തുക ആയിരുന്നു.
ജിദ്ദയില്‍ തന്നെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായി മുന്‍പ് സേവനം അനുഷ്‌ഠിച്ച ആളാണ് ഷാഹിദ് ആലം. ഒരു വര്‍ഷം മുന്‍പാണ് വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങിയത്.
ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിയാണ് അദ്ദേഹം. 2010-ലാണ് ആലം ഐഎഫ്എസ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2012 മുതല്‍ 14 വരെ അദ്ദേഹം കെയ്‌റോ ഇന്ത്യന്‍ എംബസിയില്‍ സേവനം അനുഷ്‌ഠിച്ചിരുന്നു.
Read Also: ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് തുടക്കം; പ്രതിരോധവും നാവിക സഹകരണവും ചർച്ചയാകും







































