തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ വീണ്ടും ശക്‌തമാകുന്നു. തെക്കൻ-മധ്യ കേരളത്തിൽ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. നാളെ തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട് തുടരും. മലയോര മേഖലകളിൽ മഴ കനത്തേക്കും. രാവിലെ സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതയിടങ്ങളിലേക്ക് മാറിത്താമസിക്കണം. ഇന്നലെ എറണാകുളം നഗരത്തിൽ ഉൾപ്പടെ കനത്ത മഴയാണ് ലഭിച്ചിരുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂമ്പൻപാറ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ അടിമാലി- കല്ലാർ റോഡ് താൽക്കാലികമായി അടച്ചു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































