കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ ഒമ്പതാം നിലയിലെ സി ബ്ളോക്കിലാണ് തീ പടർന്നതെന്നാണ് വിവരം. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന അടക്കം സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
പ്രവർത്തനം നടക്കുന്ന കെട്ടിടത്തിലാണ് തീ പടർന്നത്. ജീവനക്കാരെ മാറ്റിയിട്ടുണ്ട്. തീ അണയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രാവിലെ 9.45ഓടെയാണ് തീപിടിത്തം ഉണ്ടായത്. എസി പ്ളാന്റുകളുള്ള ഭാഗത്ത് നിന്നാണ് തീപടർന്നത്. താഴത്തെ നിലകളിലടക്കം രോഗികളുണ്ട്.
മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് രോഗികളെ താഴത്തെ നിലകളിൽ നിന്നടക്കം മാറ്റിത്തുടങ്ങിയതായും വിവരമുണ്ട്. എട്ടാം നിലയിലെ രോഗികളെ മാറ്റുന്നുണ്ട്. തീപിടിച്ച ബ്ളോക്കിൽ രോഗികളില്ലെന്നാണ് പ്രാഥമിക വിവരം.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































