കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്.
ഇന്ന് രാവിലെ ബീച്ചിൽ എത്തിയവരാണ് കടൽഭിത്തിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആസിഫിനെ ബുധനാഴ്‌ച വൈകീട്ട് ബീച്ചിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നു.
മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്‌റ്റ് പൂർത്തിയാക്കിയ ശേഷം പോസ്‌റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ലോകശ്രദ്ധ ഇന്ത്യയിലേക്ക്; പുട്ടിൻ ഇന്നെത്തും, മോദിയുമായി കൂടിക്കാഴ്‌ച നാളെ



































