തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് എതിരെയുള്ള കേസുകളിൽ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എപി അനിൽകുമാർ സ്‌പീക്കർക്ക് കത്ത് നൽകി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പോലീസെടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്‌നമിടാത്ത ചോദ്യങ്ങളായി അനിൽകുമാർ ആവശ്യപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പുറത്തുവരുന്നത് സർക്കാരിനെ വെട്ടിലാക്കുമെന്ന ആശങ്കയുള്ളത് കൊണ്ടാണ് മറുപടി നൽകാത്തതെന്നാണ് കോൺഗ്രസ് പറയുന്നത്.
ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതൽ നടന്ന സംസ്‌ഥാനത്തെ സ്‌റ്റേഷനുകളിൽ ആറായിരത്തിലധികം കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികളാക്കപ്പെട്ടവരുടെ എണ്ണം 12,912. ശബരിമല പ്രക്ഷോഭകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിയും മുഖ്യമന്ത്രിയും വാഗ്‌ദാനം നൽകിയിരുന്നു.
Most Read| തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും







































