നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു

നവംബർ 21നാണ് നൈജീരിയയിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളിൽ നിന്ന് 303 വിദ്യാർഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. 165 കുട്ടികൾ എവിടെയാണെന്ന് ഇപ്പോഴും വിവരമില്ല.

By Senior Reporter, Malabar News
students kidnapped from Nigeria
Rep. Image
Ajwa Travels

അബുജ: നൈജീരിയയിലെ കാത്തലിക് സ്‌കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്‌ഥരാണ് അറിയിച്ചത്. അതേസമയം, അവശേഷിക്കുന്ന 165 കുട്ടികൾ എവിടെയാണെന്ന് വിവരമില്ല.

നവംബർ 21നാണ് സെന്റ് മേരീസ് കാത്തലിക് സ്‌കൂളിൽ നിന്ന് 303 വിദ്യാർഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. വിദ്യാർഥികളിൽ 50 പേർ രണ്ടുദിവസത്തിനുള്ളിൽ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തിയിരുന്നു. ആഴ്‌ചകൾക്ക് ശേഷമാണ് ഇപ്പോൾ 100 കുട്ടികൾ കൂടി മോചിതരായത്.

2014ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം സ്‌കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി വിലപേശിയത് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മോചനദ്രവ്യത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നൈജീരിയയിൽ അനവധിയാണ്.

Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE