നിർബന്ധിത മതപരിവർത്തനം; നാഗ്‌പൂരിൽ മലയാളി വൈദികനും ഭാര്യയും അറസ്‌റ്റിൽ

നാഗ്‌പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്.

By Senior Reporter, Malabar News
Malayali priest and his wife arrested in Nagpur
ഫാ.സുധീർ, ജാസ്‌മിൻ
Ajwa Travels

നാഗ്‌പൂർ: മതപരിവർത്തനം ആരോപിച്ചുള്ള പരാതിയിൽ മഹാരാഷ്‌ട്ര നാഗ്‌പൂരിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാഗ്‌പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്.

നാഗ്‌പൂരിലെ ഷിംഗോഡിയിൽ വെച്ചാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തതെന്നാണ് സിഎസ്‌ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചത്. അറസ്‌റ്റിനെ കുറിച്ച് അന്വേഷിക്കാൻ സ്‌റ്റേഷനിലെത്തിയ നാലുപേർക്കെതിരെയും ക്രിസ്‌മസ്‌ പ്രാർഥനായോഗം നടന്ന വീടിന്റെ ഉടമയ്‌ക്കും ഭാര്യയ്‌ക്കുമെതിരെയും കേസെടുത്തു.

പ്രദേശത്തുള്ള വിശ്വാസികളായ നാലുപേരും പ്രതികളാണ്. മഹാരാഷ്‌ട്ര അമരാവതിയിലെ ഷിംഗോടിയിൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട പ്രാർഥനാ ചടങ്ങിൽ പങ്കെടുത്ത വൈദികനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ചൊവ്വാഴ്‌ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. നെയ്യാറ്റിൻകര അമരവിള സ്വദേശിയാണ് ഫാദർ സുധീർ. നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് പോലീസിന്റെ നടപടിയെന്ന് സഭാധികൃതർ പറയുന്നു.

Most Read| ‘ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടു’; അവകാശ വാദവുമായി ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE