കണ്ണൂർ മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസ്

By Trainee Reporter, Malabar News
police
Ajwa Travels

കണ്ണൂർ: മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറക്കടവിനെതിരെയാണ് കേസ് എടുത്തത്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം.

ഹലാൽ അടക്കമുള്ള വിഷയങ്ങളിൽ മുസ്‌ലിംകൾക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും മോശമായ രീതിയിൽ സംസാരിച്ചുവെന്നാണ് പരാതി. പ്രസംഗത്തിന് ശേഷം ഇദ്ദേഹത്തിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. മണിക്കടവ്‌ സെന്റ് തോമസ് ചർച്ചിൽ കുട്ടികൾക്ക് മതപഠനം നടത്തുന്ന ആൾ കൂടിയാണ് ഇദ്ദേഹം.

ഉളിക്കൽ പോലീസാണ് കേസെടുത്തത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷപരമായ രീതിയിൽ പ്രസംഗിച്ചുവെന്നാണ് കേസ്. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 153 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ വൈദികൻ തയ്യാറായിട്ടില്ല.

Most Read: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നു; ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE