കൊച്ചിയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വൈദികനെതിരെ കേസ്

By Staff Reporter, Malabar News
rape-case kochi
Representational Image
Ajwa Travels

കൊച്ചി: ആലുവയിൽ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ പോലീസ് കേസെടുത്തു. മരട് പള്ളിയിലെ വികാരിയും വരാപ്പുഴ സ്വദേശിയുമായ ഫാ. സിബിയ്‌ക്ക് എതിരെയാണ് പോക്‌സോ നിയമപ്രകാരം ആലുവ എടത്തല പോലീസ് കേസെടുത്തത്.

നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്ന് പിതാവ് പരാതിയില്‍ വ്യക്‌തമാക്കി.

പീഡന ശ്രമം അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ് ഹൗസിന് മുന്നിലെത്തി പ്രതിഷേധിച്ചെങ്കിലും അവിടുത്തെ ജീവനക്കാര്‍ ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

അതേസമയം കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയി. വൈദികനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Most Read: വ്യാപാരികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്; ഓഗസ്‌റ്റ് ഒൻപതിന് കടകൾ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE