വ്യാപാരികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്; ഓഗസ്‌റ്റ് ഒൻപതിന് കടകൾ തുറക്കും

By News Desk, Malabar News
strike called off by traders
Representational Image

തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമര രംഗത്തേക്ക്. ഓഗസ്‌റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയിരിക്കാനും ഓഗസ്‌റ്റ് ഒൻപത് മുതൽ സംസ്‌ഥാന വ്യാപകമായി കടകൾ തുറക്കാനും തൃശൂരിൽ ചേർന്ന വ്യാപാരി വ്യവസായി സംസ്‌ഥാന സമിതി യോഗത്തിൽ ധാരണയായി.

ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിലാണ് വ്യാപാരികൾ സമര രംഗത്തേക്ക് എത്തുന്നത്. സംസ്‌ഥാനത്തെ വ്യാപാരികൾ ആത്‌മഹത്യയുടെ വക്കിലാണെന്ന് വ്യാപാരി വ്യവസായി സംസ്‌ഥാന സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട സംസ്‌ഥാന അധ്യക്ഷൻ ടി നസറുദ്ദീൻ പറഞ്ഞു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേ മതിയാവൂ. ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. ആഗസ്‌റ്റ് 2ന് സെക്രട്ടേറിയറ്റിന് മുന്നിൽ വ്യാപാരികൾ ധർണ നടത്തും.

ആറ് ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ധ‍ർണ നടത്തും. ഒൻപതാം തീയതി സംസ്‌ഥാന വ്യാപകമായി കടകൾ തുറക്കും. ഒൻപതാം തീയതി സർക്കാർ ഉദ്യോ​ഗസ്‌ഥരിൽ നിന്നും ഏതെങ്കിലും വ്യാപാരികൾക്ക് മോശം അനുഭവമുണ്ടായാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീൻ പ്രഖ്യാപിച്ചു.

National News: രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ല; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE