സംസ്‌ഥാനത്ത്‌ ഇന്ന് കടയടപ്പ് സമരം; വ്യാപാരികൾ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും

വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

By Trainee Reporter, Malabar News
traders protest
Representational image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ ഇന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് കടയടപ്പ് സമരം. വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് സമരം. യാത്ര ഇന്ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്‌ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സമരത്തിൽ നിന്ന് സമിതിയിലെ ഒരുവിഭാഗം വിട്ടു നിൽക്കും.

Most Read| ഇന്ത്യയുടെ പുതിയ അർബുദ ചികിൽസ; കാൻസർമുക്‌തി നേടി 9കാരിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE