യൂണിഫോമിന് അളവ് എടുക്കുന്നതിനിടെ പെൺകുട്ടികളോട് മോശമായ പെരുമാറ്റം; തയ്യൽക്കാരൻ പിടിയിൽ

By Team Member, Malabar News
Madrasa teacher arrested
Representational Image
Ajwa Travels

കൊല്ലം: യൂണിഫോമിന് അളവെടുക്കുന്നതിനിടെ സ്‌കൂളിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തിൽ തയ്യൽക്കാരൻ പിടിയിൽ. ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടയിലുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം.

കുട്ടികളുടെ യൂണിഫോമിനായി അളവെടുക്കുന്നതിന് ലൈജുവിനെയാണ് പിടിഐ നിയോഗിച്ചത്. അളവെടുക്കുന്നതിനിടയില്‍ ഇയാള്‍ കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ തൊട്ടെന്നും അശ്ളീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്‌. അതേസമയം സ്‌കൂളില്‍ നിന്ന് യൂണിഫോമിന്റെ തുണി മാത്രമാണ് വിതരണം ചെയ്യുന്നതെന്നും, ഈ സാഹചര്യത്തില്‍ എന്തിനാണ് കുട്ടികളുടെ അളവെടുക്കുന്നതെന്നുമാണ് രക്ഷാകര്‍ത്താക്കള്‍ ചോദിക്കുന്നത്. 

എന്നാൽ കുട്ടികൾക്ക് വിതരണം ചെയ്‌ത തുണിയുടെ അളവ് കുറഞ്ഞത് മൂലമാണ് അളവെടുക്കാന്‍ ലൈജുവിനെ നിയോഗിച്ചതെന്നായിരുന്നു പിടിഎ ഭാരവാഹികളുടെ വിശദീകരണം. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

Read also: മണ്ണാർക്കാട് വീണ്ടും പുലി ഭീതിയിൽ; ഇരുന്നൂറിലധികം കോഴികളെ കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE