വണ്ടൻമേട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. അണക്കര ഉദയഗിരിമേട് വാടകയ്‌ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്‌റ്റെഫിൻ എബ്രഹാമാണ് അറസ്‌റ്റിലായത്.
13 വയസുകാരിയെ പ്രണയം നടിച്ച് പലതവണ ഇയാള്‍ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പോക്‌സോ കേസ് ഉള്‍പ്പടെ ചുമത്തിയാണ് പ്രതിക്കെതിരെ വണ്ടൻമേട് പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
മുത്തച്ഛനും മുത്തശിക്കും ഒപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. പ്രതി പ്രണയം നടിച്ച് കുട്ടിയെ വീട്ടിലെത്തിച്ചും പുരയിടത്തിൽ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നു. ഏകദേശം രണ്ട് മാസത്തിനിടയില്‍ പലതവണയായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുമായി പ്രതി വിവിധ സ്‌ഥലങ്ങളിൽ പോയിരുന്നതായും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് പോലീസിൽ കേസെടുത്തത്. പ്രതി സ്‌റ്റെഫിൻ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്.
Most Read: കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെയും അക്രമം; കണ്ടക്‌ടറുടെ തലയിൽ തുപ്പി