തിരുവനന്തപുരം: പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ അക്രമം അഴിച്ചുവിട്ട് സമരാനുകൂലികൾ. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും കണ്ടക്‌ടറുടെ തലയിൽ തുപ്പുകയും ചെയ്‌തു. അൻപതോളം സമരാനുകൂലികളാണ് അക്രമം നടത്തിയത്.
പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവർ സജിയേയും കണ്ടക്‌ടർ ശരവണനെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കളിയിക്കാവിളയിലേക്ക് പോവുകയായിരുന്നു ബസ്. എസ്‌കോർട്ടായി പോലീസ് ജീപ്പും ഉണ്ടായിരുന്നു.
പാപ്പനംകോട് എത്തിയപ്പോൾ സമരപ്പന്തലിൽ നിന്ന് ഓടിവന്ന അൻപതിൽ അധികം ആളുകൾ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. സമരാനുകൂലികൾ ബസിനുള്ളിൽ കയറി ഡ്രൈവറെ ചവിട്ടുകയും തടയാനെത്തിയ കണ്ടക്‌ടറെ മർദ്ദിച്ച ശേഷം തലയിൽ തുപ്പുകയുമായിരുന്നു. കുറച്ച് പോലീസുകാർ മാത്രം ഉണ്ടായിരുന്നതിനാൽ സമരക്കാരെ നിയന്ത്രിക്കാനായില്ല.
Most Read: നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ മാത്രം ആണവായുധങ്ങൾ പ്രയോഗിക്കും; റഷ്യ