16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

By News Bureau, Malabar News
arrest
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ആദൂരിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടി നാല് മാസം ഗർഭിണിയാണ്.

പെൺകുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ആയിരുന്നു. ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോൾ ആണ് പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു.

ആദൂർ പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം മധുവിനെതിരെ കേസെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Most Read: ജനങ്ങളെ വിഡ്ഢികളാക്കരുത്; അഗ്‌നിപഥ് പദ്ധതിക്കെതിരെ കപില്‍ സിബല്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE