ഹ്യൂണ്ടായ് കാറുകളുടെ വില വർധനവ് പ്രഖ്യാപിച്ചു; ഇൻപുട്ട് ചെലവ് കൂടിയെന്ന് കമ്പനി

ജനുവരി ഒന്നുമുതൽ (ഇന്ന്) പ്രാബല്യത്തിൽ വരുന്നവിധത്തിൽ 0.6 ശതമാനം വില വർധനവ് ഹ്യൂണ്ടായ് നടപ്പിലാക്കും.

By Senior Reporter, Malabar News
hyundai
Representational Image
Ajwa Travels

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ മോഡലുകളുടെയും വില വർധനവ് പ്രഖ്യാപിച്ചു. ജനുവരി ഒന്നുമുതൽ (ഇന്ന്) പ്രാബല്യത്തിൽ വരുന്നവിധത്തിൽ 0.6 ശതമാനം വില വർധനവ് ഹ്യൂണ്ടായ് നടപ്പിലാക്കും. ഇൻപുട്ട് ചെലവ് കൂടിയതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

വാഹന നിർമാണത്തിൽ ഉപയോഗിക്കുന്ന വിലയേറിയ ലോഹങ്ങളുടെയും മറ്റു വസ്‌തുക്കളുടെയും വില കൂടിയതാണ് വില വർധനവിന് കാരണമെന്ന് റെഗുലേറ്ററി ഫയലിങ്ങിൽ ഹ്യൂണ്ടായ് കമ്പനി വ്യക്‌തമാക്കി. അസംസ്‌കൃത വസ്‌തുക്കളുടെ വിലയിലെ നിരന്തരമായ പണപ്പെരുപ്പം മൊത്തത്തിലുള്ള ഉൽപ്പാദന ചെലവിനെ ബാധിച്ചിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

മോഡൽ തിരിച്ചുള്ള വിലനിർണയ വിശദാംശങ്ങൾ കമ്പനി നൽകിയിട്ടില്ലെങ്കിലും മുഴുവൻ മോഡലിനും ഈ വിലവർധനവ് ബാധകമാകും. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്‌ഥതയിലുള്ള ഉപസ്‌ഥാപനമായ റെനോ ഇന്ത്യയും ഇന്നുമുതൽ എല്ലാ വാഹനങ്ങൾക്കും 2% വരെ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജെഎസ്‌ഡബ്ള്യു എംജി മോട്ടോർ ഇന്ത്യയും മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയും ഇന്നുമുതൽ അവരുടെ മുഴുവൻ ഉൽപ്പന്ന ശ്രേണിയിലും 2% വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. അസ്‌ഥിരമായ ചരക്ക് വിലകളും വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളും കാരണം പല ഓട്ടോ കമ്പനികളും അവരുടെ വിലനിർണ്ണയ തന്ത്രങ്ങൾ പരിശോധിക്കുന്ന തിരക്കിലാണ്.

Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE