തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ തൃശൂര്‍ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 5000 പേര്‍ക്കാണ്. അതിനാല്‍ തന്നെ ജില്ലയില്‍ അതി ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. കോവിഡ് വ്യാപനം വലിയ രീതിയില്‍ തന്നെ തുടരുന്നതിനാല്‍ ജില്ലയില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെ 31 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ അതിനിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
തൃശൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 480 ആണ്. ഇവരില്‍ 479 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 34,832 ആയി ഉയര്‍ന്നു. നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 9,940 ആണ്. 24,590 ആളുകള്‍ ഇതുവരെ ജില്ലയില്‍ കോവിഡ് മുക്‌തരായി. ഇന്ന് ജില്ലയില്‍ കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണം 723 ആണ്.
Read also : ടാറ്റ ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും; മുഖ്യമന്ത്രി







































