രോഗബാധയുടെ ഇരട്ടിയില്‍ അധികം രോഗമുക്‌തി; ജില്ലയില്‍ ഇന്നലെ ആശ്വാസ കണക്കുകള്‍

By Team Member, Malabar News
Malabarnews_covid in thrissur
Representational image
Ajwa Travels

തൃശൂര്‍ : ജില്ലയില്‍ ഇന്നലെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം പോസിറ്റീവ് കേസുകളുടെ ഇരട്ടിയില്‍ അധികം. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഉയര്‍ന്നു നിന്ന തൃശൂരിന് ഇത് ആശ്വാസം പകരുന്ന കാര്യമാണ്. സംസ്‌ഥാനത്ത് ഇന്നലെ കോവിഡ് മുക്തരായ ആളുകളുടെ എണ്ണത്തില്‍ തൃശൂര്‍ രണ്ടാം സ്‌ഥാനത്ത് ആയിരുന്നു. ഒപ്പം തന്നെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ജില്ല ഇന്നലെ അഞ്ചാം സ്‌ഥാനത്തും ആയിരുന്നു.

ജില്ലയില്‍ ഇന്നലെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 967 ആണ്. അതേസമയം രോഗബാധിതരായ ആളുകളുടെ എണ്ണം 433 ആയി കുറഞ്ഞിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 41,147 ആയി. ഇവരില്‍ 31,022 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 9797 ആയി കുറഞ്ഞിട്ടുണ്ട്.

ഇന്നലെ രോഗം സ്‌ഥിരീകരിച്ച 433 കേസുകളില്‍ 420 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. കൂടാതെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അന്യ സംസ്‌ഥാനത്ത് നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം അറിയാത്ത 7 കേസുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ജില്ലയില്‍ ഇതുവരെ 3,07,093 സാംപിളുകള്‍ പരിശോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്.

Read also : ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി ബിനീഷ്; കൂടുതൽ തെളിവുകൾ തേടി ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE