തൃശൂരില്‍ ഇന്ന് 921 പേര്‍ക്ക് രോഗമുക്‌തി; 856 പുതിയ രോഗികള്‍

By Staff Reporter, Malabar News
malabar image_malabarnews
Representational Image
Ajwa Travels

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്‌ച 856 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. 9726 പേരാണ് നിലവില്‍ തൃശൂര്‍ ജില്ലയില്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്. അതേസമയം 921 പേര്‍ ഇന്ന് രോഗമുക്‌തി നേടി. അതേസമയം 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 42,003 ആയി. നിലവില്‍ തൃശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്.

Read Also: കോവിഡ് വാക്‌സിൻ; 60 കോടി ഓര്‍ഡര്‍ ചെയ്‌ത്‌ ഇന്ത്യ

ചൊവ്വാഴ്‌ച സമ്പര്‍ക്കം വഴി 832 പേര്‍ക്കാണ് തൃശൂരില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ സംസ്‌ഥാനത്തിന് പുറത്തുനിന്ന് എത്തിയ 12 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 7 പേര്‍ക്കും ഇന്ന് രോഗബാധ ഉണ്ടായിട്ടുണ്ട്.

അതേസമയം ജില്ലയില്‍ ഇതുവരെയായി 31,943 പേര്‍ രോഗമുക്‌തി നേടി വീടുകളിലേക്ക് മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE