കോവിഡ് വാക്‌സിൻ; 60 കോടി ഓര്‍ഡര്‍ ചെയ്‌ത്‌ ഇന്ത്യ

By News Desk, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ഡെല്‍ഹി: 60 കോടി കോവിഡ് വാക്‌സിന് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്‌ഥാനമായ ഡ്യൂക്ക് ഗ്ളോബൽ ഹെല്‍ത്ത് ഇന്നവേഷന്‍സ് സെന്ററിന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ് വാക്‌സിൻ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ. 80 കോടി കോവിഡ് വാക്‌സിൻ ഡോസ് ആവശ്യപ്പെട്ട അമേരിക്കയാണ് മുന്‍പില്‍.

വാക്‌സിനായി വിവിധ സ്‌ഥാപനങ്ങള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ കൊടുത്തതായാണ് റിപ്പോര്‍ട്ട്. 100 കോടി വാക്‌സിന്‍ കൂടി ഇന്ത്യ ആവശ്യപ്പെടും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുനൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്, അഹമ്മദാബാദ് ആസ്‌ഥാനമായ സൈഡസ് കാഡില്ല, ഹൈദരാബാദ് ആസ്‌ഥാനമായ ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിനുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. റഷ്യയുടെ സ്ഫുട്നിക് വാക്‌സിനും രാജ്യത്ത് പരീക്ഷിക്കുന്നുണ്ട്.

Entertainment News: ബോളിവുഡിന്റെ കിം​ഗ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ

ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ വേണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 380 കോടി വാക്‌സിൻ ഡോസിന് ലോക രാജ്യങ്ങള്‍ ഇതുവരെ ഓര്‍ഡര്‍ ചെയ്‌തതായാണ് കണക്ക്. ഇത് 500 കോടിയിലേക്ക് ഉടന്‍ ഉയരും. ആദ്യ ഘട്ടത്തില്‍ മുപ്പത് കോടിയോളം പേര്‍ക്ക് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE