ടാറ്റ ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും; മുഖ്യമന്ത്രി

By Trainee Reporter, Malabar News
MALABARNEWS-TATA-HOSPITAL
Ajwa Travels

കാസര്‍ഗോഡ്: ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ നടത്താന്‍ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്‌മിനിസ്‌ട്രേറ്റിവ് വിഭാഗങ്ങളിലായി 191 പുതിയ തസ്‌തികകള്‍ സര്‍ക്കാര്‍ സൃഷ്‌ടിച്ചിരുന്നു. ഈ തസ്‌തികകളിലെ നിയമനങ്ങള്‍ നടന്നുവരികയാണ്.

ഇപ്പോള്‍ കോവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തിക്കുകയെങ്കിലും, കോവിഡ് സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമായി കഴിഞ്ഞാല്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കോട്ടയം ജനറല്‍ ആശുപത്രിയില്‍ 40 കിടക്കകളുള്ള കോവിഡ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ബുധനാഴ്‌ച ഉല്‍ഘാടനം ചെയ്യും. സെക്കന്‍ഡ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങളിലെ ബി കാറ്റഗറിയിലുള്ള രോഗികളുടെ നില ഗുരുതരമായാല്‍ വിദഗ്‌ധ ചികില്‍സ ഉറപ്പു വരുത്താനാണ് ഈ സംവിധാനം സജ്‌ജമാക്കുന്നത്. ഇതേ രീതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 140 കിടക്കകള്‍ ക്രമീകരിക്കുന്നുണ്ട്.

ഇടുക്കി ജില്ലയില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത ഉടുമ്പന്‍ചോല, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഏലതോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ഇടയില്‍ രോഗം പടരുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എറണാകുളത്ത് പ്ളാസ്‌മ ചികില്‍സക്കായി 184 പേരില്‍ നിന്നും സിസിപി ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 168 എണ്ണം ഉപയോഗപ്പെടുത്തി. 16 എണ്ണം ശേഖരിച്ച് സൂക്ഷിച്ചിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also: കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജുമായി സംസ്‌ഥാന സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE