ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും പുറപ്പെട്ട മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന ആക്രമിച്ചതായി പരാതി. ഒരു മല്‍സ്യ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
രാമേശ്വരത്ത് നിന്നും ഇന്നലെ പല സംഘങ്ങളായാണ് അറുന്നൂറോളം മല്‍സ്യ തൊഴിലാളികൾ മല്‍സ്യ ബന്ധനത്തിന് പുറപ്പെട്ടത്. ധനുഷ്‌കോടിക്കും കച്ചതീവിനും ഇടയിലുള്ള പ്രദേശത്ത് വെച്ചാണ് ആക്രമണം നടന്നത്. കല്ലുകളും കുപ്പിയും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
സുരേഷ്(42) എന്ന മല്‍സ്യ തൊഴിലാളിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ആഴ്‌ച ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന് എത്തിയ ശ്രീലങ്കന്‍ മല്‍സ്യ തൊഴിലാളികളെ കോസ്‌റ്റ് ഗാര്‍ഡ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ ബോട്ട് പിടിച്ചെടുത്ത കോസ്‌റ്റ് ഗാര്‍ഡ് സംഘം നാഗപട്ടണത്തിലെ കാരക്കല്‍ ഹാര്‍ബറില്‍ എത്തിച്ചിരുന്നു
Read Also: മനുസ്‌മൃതി വിവാദത്തിൽ പ്രതിഷേധം; ഖുശ്ബു സുന്ദർ അറസ്‌റ്റിൽ







































