തമിഴ്‌നാട്ടിൽ നിന്നുള്ള മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു

By Desk Reporter, Malabar News
Fishing-boat
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട് സ്വദേശികളായ മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ന് പുലർച്ചെ ഒന്നരക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്. അന്താരാഷ്‌ട്ര കപ്പല്‍ച്ചാലിന് സമീപം മീന്‍ പിടിക്കുകയായിരുന്ന മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കന്‍ സേന വെടിവെക്കുകയായിരുന്നു.

പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നു എന്ന് മൽസ്യ തൊഴിലാളികള്‍ പറഞ്ഞു. ആദ്യം കല്ലെറിയുകയും പിന്നീട് വെടിവെക്കുകയും ചെയ്‌തു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കൊടൈക്കര തീരത്തിലാണ് സംഭവം നടന്നത്. പത്തംഗ സംഘം സഞ്ചരിച്ച ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്.

Most Read:  പ്‌ളസ്‌ വൺ പ്രവേശനം; കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE